Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Conference

മരിയന്‍ കോളജിലെ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

കു​​​ട്ടി​​​ക്കാ​​​നം: മ​​​രി​​​യ​​​ന്‍ കോ​​​ളജി​​​ല്‍ സു​​​സ്ഥി​​​ര​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ബി​​​സി​​​ന​​​സ് പ​​​രി​​​വ​​​ര്‍ത്ത​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന യോ​​​ഗ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ മ​​​നോ​​​ജ് കെ. ​​​ദാ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

പോ​​​ള​​​ണ്ടി​​​ലെ കാ​​​സി​​​മെ​​​രി​​​സ് വീ​​​ക്കി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, ഗു​​​ജ​​​റാ​​​ത്തി​​​ലെ പ​​​റു​​​ള്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി, ജ​​​ബ​​​ല്‍പുർ സെന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വ​​​ര്‍ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഗ്ലോ​​​ബ​​​ല്‍ പീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​ അ​​​നി​​​ല്‍ ജ​​​ഗ്ഗി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ല്‍കി.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ, സോ​​​ഗി​​​ജ പ്രാ​​​ന​​​ത കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​ഫ.​​​ഡോ. എം.വൈ.​​​ ദ്വി ഹ​​​യു ആ​​​ഗ​​​സ്തി​​​നി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും കോ​​​ള​​​ജ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഫാ. ​​​തോ​​​മ​​​സ് ഏ​​​ബ്ര​​​ഹാം ഞ​​​ള്ളി​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

ഡ​​​യ​​​റ​​​ക്ട​​​ര്‍ മു​​​ര​​​ളി​​​വ​​​ല്ല​​​ഭ​​​ന്‍ അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ.​​​ജോ​​​സ് ചി​​​റ്റ​​​ടി​​​യി​​​ല്‍ സ്വാ​​​ഗ​​​ത​​​വും സ്റ്റാ​​​ഫ് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ബി​​​ബി​​​ന്‍ സേ​​​വ്യ​​​ര്‍ ന​​​ന്ദിയും പ​​​റ​​​ഞ്ഞു.​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മി​​​ക​​​ച്ച ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ക്ക് ച​​​ട​​​ങ്ങി​​​ല്‍ അ​​​വാ​​​ര്‍ഡു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​മാ​​​യി 51 പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 179 ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്ര​​​ഫ.​​​സാം​​​സ​​​ണ്‍ തോ​​​മ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. പാ​​​ന​​​ല്‍ ച​​​ര്‍ച്ച​​​യി​​​ല്‍ പ്ര​​​ഫ.​​​ ഏ​​​ബ്ര​​​ഹാം ഫ്രാ​​​ന്‍സി​​​സ് (ഓ​​​സ്‌​​​ട്രേ​​​ലി​​​യ), പി.​​​വി.​​​ ര​​​മേ​​​ഷ് (​​​ഡാ​​​ല്‍മി​​​യ സി​​​മ​​​ന്‍റ്സ്), അ​​​ര​​​വി​​​ന്ദ് വാ​​​ര്യ​​​ര്‍ (​​​വോ​​​ള്‍വോ), പി.​​​എ​​​സ്.​​​ അ​​​ര​​​വി​​​ന്ദ് (ത്രീ​​​യാ​​​ര്‍ ഗ്രീ​​​ന്‍) എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്കം

അ​രു​വി​ത്തു​റ: സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി മേ​ഖ​ല​ക​ളി​ലെ സ​മീ​പ​കാ​ല മു​ന്നേ​റ്റ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​ദ്വി​ന അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് "ഐ​ക്രാ​സ്റ്റ് 2025' ആ​രം​ഭി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ഡി​റ്റ് മു​ൻ ഡ​യ​റ​ക്‌​ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ച്ചു. നി​ർ​മി​ത​ബു​ദ്ധി​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ നൈ​തി​ക​ത​യും ധാ​ർ​മി​ക​ത​യും ച​ർ​ച്ച​യാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബ​ർ​സാ​റു​മാ​യ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​റും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലീ​ന​റി സെ​ഷ​നി​ൽ കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്വാ​ൻ​സ്ഡ് സെ​ന്‍റ​ർ ഫോ​ർ അ​റ്റ്മോ​സ്ഫി​യ​റി​ക് റ​ഡാ​ർ റി​സ​ർ​ച്ചി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​എ​സ്. അ​ജി​ൽ, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​ഡോ. വി​ൻ​സ​ന്‍റ് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​യ​ൻ​സ് സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചെ​യ​ർ ചെ​യ്യു​ന്ന തു​ട​ർ​ന്നു​ള്ള സെ​ഷ​നു​ക​ളി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കോ​ൺ​ഫ​റ​ൻ​സ് ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും

Latest News

Up